Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajeev Cultivates

Idukki

അഞ്ചേക്ക​റി​ല്‍ പ്ലാ​വ് കൃ​ഷിയുമായി രാജീവ്

തൊ​ടു​പു​ഴ: മ​ധു​ര​ഫ​ല​ങ്ങ​ള്‍ കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ് രാ​ജീ​വ് പാ​ട​ത്തി​ലി​ന്‍റെ കൃ​ഷി​യി​ടം . കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​വേ​ലി​യി​ലാ​ണ് തേ​ന്‍​മ​ധു​രം പ​ക​രു​ന്ന കൃ​ഷി​യി​ടം. അ​ഞ്ചേ​ക്ക​റി​ല്‍ ശ​ങ്ക​ര, സി​ദ്ദു, രാ​മ​ച​ന്ദ്ര, താ​യ്‌​ല​ന്‍​ഡ് റെ​ഡ്, ജെ 33 , ​കം​ബോ​ഡി​യ​ന്‍ ജാ​ക്ക്, സീ​ഡ്‌​ലെ​സ് ജാ​ക്ക്, ഡെം​ഗ്‌​ സൂ​ര്യ എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട പ്ലാ​വാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്ലാ​വു​ക​ളി​ല്‍ നി​റ​യെ ചക്കയും.ജ​നു​വ​രി, ജൂ​ണ്‍ മാ​സ​ങ്ങ​ളാ​ണ് ച​ക്ക​യു​ടെ സീ​സ​ണ്‍. കം​ബോ​ഡി​യ​ന്‍ ജാ​ക്ക് മാ​ത്രം ന​വം​ബ​റി​ല്‍ കാ​യ്ഫ​ലം ന​ല്‍​കാ​ന്‍ തു​ട​ങ്ങും. ച​ക്ക​യു​ടെ വി​പ​ണ​ന​ത്തി​നാ​യി ഒ​രി​ട​ത്തും പോ​ക​ണ്ട. ക​ച്ച​വ​ട​ക്കാ​ര്‍ തോ​ട്ട​ത്തി​ലെ​ത്തി ശേ​ഖ​രി​ക്കും. കി​ലോ​യ്ക്ക് 30 രൂ​പ നി​ര​ക്കി​ല്‍ വി​ല ല​ഭി​ക്കും. തോ​ട്ട​ത്തി​ലെ ഏ​താ​നും ഭാ​ഗ​ത്തെ റ​ബ​ര്‍ വെ​ട്ടി നീ​ക്കി​യ ശേ​ഷ​മാ​ണ് പ്ലാ​വ് ഉ​ള്‍​പ്പെ​ടെ പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​ടെ കൃ​ഷി ആ​രം​ഭി​ച്ച​ത്.

ച​ക്ക പോ​ഷ​ക​സ​മൃ​ദ്ധം

പോ​ഷ​കസ​മൃ​ദ്ധ​മാ​യ ച​ക്ക​യ്ക്ക് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണെ​ന്ന് രാ​ജീ​വ് മാ​ത്യു പ​റ​യു​ന്നു. ച​ക്ക​ച്ചു​ള​യി​ലെ നാ​രു​ക​ള്‍ കു​ട​ലി​ലെ കാ​ന്‍​സ​റി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​ണ്. ദ​ഹ​ന​പ്ര​ക്രി​യ​യ്ക്കും ഇ​ത് ഉ​ത്ത​മ​മാ​ണ്. ച​ക്ക​പ്പ​ഴ​ത്തി​ലെ സെ​ലീ​നി​യം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഗു​ണ​ക​ര​മാ​ണ്. പാ​ക​മാ​യ ചു​ള​യി​ല്‍ 74 ശ​ത​മാ​നം ജ​ലാം​ശ​വും 23 ശ​ത​മാ​നം അ​ന്ന​ജ​വും ര​ണ്ടു ശ​ത​മാ​നം പ്രോ​ട്ടീ​നും ഒ​രു ശ​ത​മാ​നം കൊ​ഴു​പ്പും അ​ട​ങ്ങി​യി​ട്ടു​ണ്ട്.

100 ഗ്രാം ​ച​ക്ക​യി​ല്‍ നി​ന്ന് 85 ക​ലോ​റി ഊ​ര്‍​ജം ല​ഭി​ക്കും. വി​ള​ര്‍​ച്ച ത​ട​യാ​നും ന​ല്ല​താ​ണ്. ആ​സ്‌ത്‌മയ്ക്കും തൈ​റോ​യ്ഡി​നും ഗു​ണ​പ്ര​ദ​മാ​ണ്. ഹോ​ര്‍​മോ​ണ്‍ ഉ​ത്പാ​ദ​നം ക്ര​മ​പ്പെ​ടു​ത്താ​നും സ​ഹാ​യ​ക​മാ​ണ്. മ​ഗ്‌​നീ​ഷ്യ​വും കാ​ല്‍​സ്യ​വും ഉ​ള്ള​തി​നാ​ല്‍ എ​ല്ലു​ക​ളെ ബ​ല​പ്പെ​ടു​ത്തും. ഇ​തി​ലെ വൈ​റ്റ​മി​ന്‍ സി ​ക​ണ്ണു​ക​ളു​ടെ പ​രി​ര​ക്ഷ​യ്ക്കും പ്ര​യോ​ജ​ന​ക​ര​മാ​ണ്. ച​ക്ക​പ്പൊ​ടി പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​നു ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് പ​ഠ​നറി​പ്പോ​ര്‍​ട്ട് .

മ​റ്റു ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍

മ​ലേ​ഷ്യ​ന്‍ ഇ​ന​മാ​യ ചെ​മ്പ​ട​ക്കാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന മ​റ്റൊ​രി​നം. ഏ​റെ സ്വാ​ദി​ഷ്ഠ​മാ​യ ഇ​ത് നാ​ലാം വ​ര്‍​ഷം കാ​യ്ഫ​ലം ന​ല്‍​കും. കി​ലോ​യ്ക്ക് 100 രൂ​പ​യാ​ണ് വി​ല. ഇ​തി​നു​പു​റ​മേ റം​ബു​ട്ടാ​ന്‍, മം​ഗോ​സ്റ്റി​ന്‍, പു​ലാ​സാ​ന്‍, സീ​ഡ്‌​ലെ​സ് ലെ​മ​ണ്‍ ,ഓ​റ​ഞ്ച്, ദു​രി​യാ​ന്‍, ഞാ​വ​ല്‍, മ​ട്ടോ​വ, അ​വ​ക്കാ​ഡോ, അ​ച്ചാ​ചെ​റു, മി​ല്‍​ക്ക് ഫ്രൂ​ട്ട്, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് , നാ​ട​ന്‍, റെ​ഡ് ലേ​ഡി ഇ​ന​ത്തി​ല്‍​പ്പെ​ട്ട പ​പ്പാ​യ, മാ​വ്,ഞാ​ലി​പ്പൂ​വ​ന്‍ വാ​ഴ എ​ന്നി​വ​യെ​ല്ലാം തോ​ട്ട​ത്തി​ല്‍ സ​മൃ​ദ്ധ​മാ​യി വി​ള​യു​ന്നു.

ഇ​ത​ര വി​ള​ക​ള്‍

മൂ​ന്ന​ര​യേ​ക്ക​രി​ല്‍ റ​ബ​ര്‍ കൃ​ഷി​യു​ണ്ട്. കാ​സ​ര്‍​ഗോ​ഡ​ന്‍ ഇ​ന​ത്തി​ല്‍​പ്പെ​ട്ട ക​മു​ക് - 500, ജാ​തി - 200, ക​രി​മു​ണ്ട​യി​നം കു​രു​മു​ള​ക് ,തെ​ങ്ങ് എ​ന്നി​വ​യും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട് .കു​രു​മു​ള​ക് കൃ​ഷി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് താ​ങ്ങു​കാ​ലാ​യി പ​യ്യാ​നി ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​രേ​ക്ക​ര്‍​ സ്ഥ​ല​ത്ത് നെ​ല്‍​കൃ​ഷി​യു​മു​ണ്ട്. വി​ത്ത് വി​ത​യും കൊ​യ്ത്തു​മെ​ല്ലാം യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ്. കി​ലോ​യ്ക്ക് 25 - 30 രൂ​പ നി​ര​ക്കി​ലാ​ണ് നെ​ല്ല് വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത്.

ന​ന​യും വ​ള​പ്ര​യോ​ഗ​വും

ചെ​ടി​ക​ള്‍​ക്ക് കു​ള​ത്തി​ല്‍ നി​ന്ന് പ​മ്പു​ചെ​യ്ത് പൈ​പ്പി​ലൂ​ടെ​യാ​ണ് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ജൈ​വ​വ​ളം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തു​വ​രെ​യും ഒ​രു​ത​രി രാ​സ​വ​ളം ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ര​ണ്ടു വെ​ച്ചൂ​ര്‍ ഇ​നം പ​ശു​ക്ക​ളെ വ​ള​ര്‍​ത്തു​ന്നു​ണ്ട്. ഇ​തി​ന്‍റെ ചാ​ണ​ക​മാ​ണ് ചെ​ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. ഇ​തി​നു​പു​റ​മേ ചാ​ണ​കം 10 കി​ലോ, ഗോ​മൂ​ത്രം 10 ലി​റ്റ​ര്‍, പ​യ​റുപൊ​ടി ര​ണ്ടു കി​ലോ, ശ​ര്‍​ക്ക​ര ര​ണ്ട് കി​ലോ എ​ന്നി​വ 200 ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ ചേ​ര്‍​ത്ത് ത​യാ​റാ​ക്കു​ന്ന ജീ​വാ​മൃ​ത​മാ​ണ് കൃ​ത്യ​മാ​യ അ​ള​വി​ല്‍ ചെ​ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്.

വി​ള​ക​ള്‍ ഉ​ണ​ങ്ങി​യെ​ടു​ക്കു​ന്ന​തി​നാ​യി ഒ​രു ഡ്ര​യ​ര്‍ യൂ​ണി​റ്റു​മു​ണ്ട്. 75,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഡ്ര​യ​ര്‍ വാ​ങ്ങി​യ​ത്. 50 കി​ലോ​യോ​ളം സാ​ധ​നങ്ങ​ള്‍ ഇ​തി​ല്‍ ഉ​ണ​ക്കി​യെ​ടു​ക്കാ​നാ​വും.

ഭാ​ര്യ മ​റി​യാ​മ്മ​യു​ടെ​യും എ​ന്‍​ജി​നി​യ​ര്‍​മാ​രായ മക്കൾ അ​ഞ്ജു ,അ​ല​ന്‍, അ​രു​ണ്‍ എ​ന്നി​വ​രു​ടെ​യും പ്രോ​ത്സാ​ഹ​ന​വും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും രാ​ജീ​വി​ന് ക​രു​ത്ത് പ​ക​രു​ന്നു.

Latest News

Corehub Up